Posts

Showing posts from January, 2022

Teaching practice fourth week

Image
അധ്യാപനത്തിൻ്റെ മറ്റൊരു മുഖം കാണിച്ചു തന്ന ഒരു ആഴ്ച ആയിരുന്നു ഇത്.ആദ്യമായി ഓൺലൈൻ വഴി പഠിപ്പിച്ചു.വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം തന്നെ ആണ്.വളരെ കുറച്ചു കുട്ടികൾ മാത്രമെ ക്ലാസിൽ കയറിയിരുന്നു ന്നു.ഫോണിൽ നോക്കി ഉള്ള ഈ പ്രസംഗം വളരെ പ്രയാസം തന്നെ.കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ ഒന്നും അറിയാൻ സാധിക്കുന്നില്ല.യാന്ത്രികമായി എന്തോ ചെയ്യും പോലെ.എങ്ങോട്ടാണ് ഈ വിദ്യാഭ്യാസം പോകുന്നത്.ഓർക്കുബോൾ ഭയമാകുന്നു.നിസഹായരായ കുഞ്ഞുങ്ങളെ ക്കുറിച്ച് ഓർക്കുമ്പോൾ മനസ്സ് വിങ്ങുകയാണ്.തിങ്കളും ചൊവ്വയും എനിക്ക് ക്ലാസ് ഉണ്ടായിരുന്നു.കുറെ പരിമിതികൾ ഉണ്ടായിരുന്നു.എന്നിരുന്നാലും ഒരു വിധം തെറ്റില്ലാതെ എടുക്കാൻ കഴിഞ്ഞു.അടുത്ത ആഴ്ച ഇതിലും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.അതിനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

Teaching practice third week

Image
 ഈ ആഴ്ച വേറിട്ട ഒരു അനുഭവം ആയിരുന്നു തന്നത്.ഈ ആഴ്ച സ്കൂളിൽ പരീക്ഷ ആയിരുന്നു.പരീക്ഷ നടത്താൻ ക്ലാസിൽ നിർത്തിയത് ഞങ്ങളെ ആയിരുന്നു.എല്ലാ ദിവസവും ഉച്ച വരെ പരീക്ഷ ഉണ്ടായിരുന്നു.ആദ്യത്തെ രണ്ട് ദിവസം ഒൻപതാം ക്ലാസ്സിനും അടുത്ത രണ്ട് ദിവസം എട്ടാം ക്ലാസിനും ആയിരുന്നു പരീക്ഷ.വ്യാഴാഴ്ച വരെ സ്കൂൾ ഉണ്ടായിരുന്നുള്ളൂ.ഒമിക്രോൺ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുവാൻ നിർദ്ദേശം ഉണ്ടായിരുന്നു.ഒന്നാമത്തെ ദിവസം പരീക്ഷ ഹാളിൽ ആയിരുന്നു ഡ്യൂട്ടി.ആദ്യമായി ലഭിച്ച അവസരം.ഒരു അധ്യാപകയായി പരീക്ഷ ഹാളിൽ.വളരെ നല്ല ഒരു അനുഭവം ആയിരുന്നു.ഉച്ച വരെ നിൽക്കുക പ്രയാസം തന്നെ ആണ്, എന്നിരുന്നാലും ഞാൻ അത് ആസ്വദിച്ചു.രണ്ടാമത്തെ ദിവസം ചോദ്യപേപ്പർ വിതരണം ചെയ്യുന്ന ജോലി ആയിരുന്നു.അതും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ്.കൃത്യ സമയത്ത് ചോദ്യപേപ്പർ എത്തിക്കുന്നതും,ഉത്തരപേപ്പർ വാങ്ങി തരം തിരിക്കുന്നതും എല്ലാം വളരെ നല്ല ഒരു അനുഭവം ആയിരുന്നു.അദ്യാപകരുമായി കൂടുതൽ ഇടപെടാൻ സാധിച്ചു.അടുത്ത രണ്ടു ദിവസവും പരീക്ഷ ഹാളിൽ തന്നെ ആയിരുന്നു ഡ്യൂട്ടി.അവസാനത്തെ ദിവസം നമ്മുടെ കരികുലത്തിൻ്റെ ഭാഗമായി രണ്ട് പരിപാടികൾ സംഘടിപ്പിച്ചു.ആർത്തവ ശ്വുചിത്വവും, തുണ...

Teaching practice second week

Image
  രണ്ടാമത്തെ ആഴ്ച വളരെ മികച്ചതായിരുന്നു എന്ന് പറയാൻ സാധിക്കില്ല.തിങ്കളാഴ്ച ക്ലാസുകൾ ഒന്നും കിട്ടിയിരുന്നില്ല.ചൊവ്വാഴ്ച പഠിപ്പ് മുടക്കായിരുന്നതുകൊണ്ട് സ്കൂൾ രാവിലെ തന്നെ വിട്ടു.ബുധനും വ്യാഴവും വളരെ നല്ല ദിവസം ആയിരുന്നു.കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.പേരുകൾ പഠിച്ചു.അത് അവരിലേക്ക് എത്താൻ വളരെ സഹായകമായി.അതു പോലെ പഠിപ്പിക്കുന്നതിലും നല്ല പുരോഗമനം ഉള്ളതായി അനുഭവപ്പെട്ടു.ശ്രുതി,ദേവിഅപർണ്ണ,ദിപിൻ എന്നിവർ ക്ലാസ് നിരീക്ഷണത്തിനായി വന്നിരുന്നു.വളരെ നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷം തോന്നി.പിന്നെ വെള്ളിയാഴ്ചയും അവധി ആയിരുന്നു.ശനിയാഴ്ചയും അത്യാവശ്യം നല്ല ദിവസം ആയിരുന്നു.ക്ലാസുകൾ കിട്ടി.പിന്നെ എസ് പി സി യുടെ മീറ്റിങ് ഉണ്ടായിരുന്നു.പ്രതീക്ഷിച്ച അത്ര നല്ല ആഴ്ച ആയിരുന്നില്ല.അടുത്ത ആഴ്ച നിർണ്ണായകമാണ്.പരീക്ഷയുമാണ് ഒമിക്രോൺ കാരണം സ്കൂൾ അടക്കുമെന്നും പറയുന്നു.നല്ലതിനായി പ്രാർത്ഥിക്കാം.

Teaching practice first week

Image
 അധ്യാപന ജീവിതത്തിലേക്ക് കാലുവച്ച ആദ്യ ആഴ്ച ..... വേറിട്ട അനുഭവമായിരുന്നു സമ്മാനിച്ചത്.ആദ്യ ദിവസം മൂന്നാമത്തേ പീരീട് 8A യിൽ ഊർജതന്ത്രം പടിപ്പിക്കാൻ അവസരം കിട്ടി.എൻ്റെ ആദ്യ ക്ലാസ്.ചെന്നു കേറിയപ്പോൾ കുട്ടികൾ വളരെ അസ്വസ്ഥതരായിരുന്നു.ക്ലാസിൽ കയറി പഠിപ്പിച്ചു തുടങ്ങിയപ്പോൾ കുട്ടികൾ ശ്രദ്ധയോടെ ഇരുന്നു.വിചാരിച്ച അത്ര ഭംഗിയായി എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു വിധം തെറ്റില്ലാതെ എടുക്കാൻ കഴിഞ്ഞു.പിന്നീട് ഉച്ചയ്ക്ക് ചോറു വിളംബാൻ അവസരം ലഭിച്ചു.അതും വേറിട്ടൊരു അവസരമായിരുന്നു.ഈ നാലു ദിവസവും ഉച്ച ഭക്ഷണം നൽകാൻ അവസരം ലഭിച്ചു.അടുത്ത രണ്ടു ദിവസം നിരാശയായിരുന്നു.പഠിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല.ഒരു ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബോധവത്കരണ ക്ലാസും, അടുത്ത ദിവസം ആരോഗ്യ വകുപ്പിന്റെ ക്ലാസും ആയിരുന്നു.അതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.അവസാന ദിവസം വളരെ വേറിട്ട ഒരു അനുഭവമായിരുന്നു.ആദ്യത്തെ രണ്ട് പീരീട് അഞ്ചാം ക്ലാസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു.വളരെ സന്തോഷം തോന്നി.സമയം നോക്കാൻ അറിയാത്ത കുട്ടികളായിരുന്നു കൂടുതൽ,അവരെ സമയം നോക്കാൻ പഠിപ്പിച്ചു.അതു മനസ്സിനു വല്ലാത്ത ഒരു സന്തോഷം തോന്നി.പിന്നീട് മൂന്നാമത്തേ പീരീട...