Teaching practice first week

 അധ്യാപന ജീവിതത്തിലേക്ക് കാലുവച്ച ആദ്യ ആഴ്ച ..... വേറിട്ട അനുഭവമായിരുന്നു സമ്മാനിച്ചത്.ആദ്യ ദിവസം മൂന്നാമത്തേ പീരീട് 8A യിൽ ഊർജതന്ത്രം പടിപ്പിക്കാൻ അവസരം കിട്ടി.എൻ്റെ ആദ്യ ക്ലാസ്.ചെന്നു കേറിയപ്പോൾ കുട്ടികൾ വളരെ അസ്വസ്ഥതരായിരുന്നു.ക്ലാസിൽ കയറി പഠിപ്പിച്ചു തുടങ്ങിയപ്പോൾ കുട്ടികൾ ശ്രദ്ധയോടെ ഇരുന്നു.വിചാരിച്ച അത്ര ഭംഗിയായി എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു വിധം തെറ്റില്ലാതെ എടുക്കാൻ കഴിഞ്ഞു.പിന്നീട് ഉച്ചയ്ക്ക് ചോറു വിളംബാൻ അവസരം ലഭിച്ചു.അതും വേറിട്ടൊരു അവസരമായിരുന്നു.ഈ നാലു ദിവസവും ഉച്ച ഭക്ഷണം നൽകാൻ അവസരം ലഭിച്ചു.അടുത്ത രണ്ടു ദിവസം നിരാശയായിരുന്നു.പഠിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല.ഒരു ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബോധവത്കരണ ക്ലാസും, അടുത്ത ദിവസം ആരോഗ്യ വകുപ്പിന്റെ ക്ലാസും ആയിരുന്നു.അതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.അവസാന ദിവസം വളരെ വേറിട്ട ഒരു അനുഭവമായിരുന്നു.ആദ്യത്തെ രണ്ട് പീരീട് അഞ്ചാം ക്ലാസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു.വളരെ സന്തോഷം തോന്നി.സമയം നോക്കാൻ അറിയാത്ത കുട്ടികളായിരുന്നു കൂടുതൽ,അവരെ സമയം നോക്കാൻ പഠിപ്പിച്ചു.അതു മനസ്സിനു വല്ലാത്ത ഒരു സന്തോഷം തോന്നി.പിന്നീട് മൂന്നാമത്തേ പീരീട് 8B യിൽ രണ്ടാമതെ ബാച്ചിനെ പഠിപ്പിക്കാൻ സാധിച്ചു.നന്നായി പഠിപ്പിക്കാൻ സാധിച്ചു.ചുരുക്കത്തിൽ പറഞ്ഞാൻ അടുത്ത ആഴ്ച്ച യിലേക്ക് ആകാംക്ഷ ഉണ്ടാക്കുന്ന ഒരു ദിവസമായിരുന്നു.അടുത്ത ആഴ്ച ഏറ്റവും മികച്ചതാകാൻ പ്രാർത്ഥിക്കുന്നു....






Comments