Teaching practice second week
രണ്ടാമത്തെ ആഴ്ച വളരെ മികച്ചതായിരുന്നു എന്ന് പറയാൻ സാധിക്കില്ല.തിങ്കളാഴ്ച ക്ലാസുകൾ ഒന്നും കിട്ടിയിരുന്നില്ല.ചൊവ്വാഴ്ച പഠിപ്പ് മുടക്കായിരുന്നതുകൊണ്ട് സ്കൂൾ രാവിലെ തന്നെ വിട്ടു.ബുധനും വ്യാഴവും വളരെ നല്ല ദിവസം ആയിരുന്നു.കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.പേരുകൾ പഠിച്ചു.അത് അവരിലേക്ക് എത്താൻ വളരെ സഹായകമായി.അതു പോലെ പഠിപ്പിക്കുന്നതിലും നല്ല പുരോഗമനം ഉള്ളതായി അനുഭവപ്പെട്ടു.ശ്രുതി,ദേവിഅപർണ്ണ,ദിപിൻ എന്നിവർ ക്ലാസ് നിരീക്ഷണത്തിനായി വന്നിരുന്നു.വളരെ നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷം തോന്നി.പിന്നെ വെള്ളിയാഴ്ചയും അവധി ആയിരുന്നു.ശനിയാഴ്ചയും അത്യാവശ്യം നല്ല ദിവസം ആയിരുന്നു.ക്ലാസുകൾ കിട്ടി.പിന്നെ എസ് പി സി യുടെ മീറ്റിങ് ഉണ്ടായിരുന്നു.പ്രതീക്ഷിച്ച അത്ര നല്ല ആഴ്ച ആയിരുന്നില്ല.അടുത്ത ആഴ്ച നിർണ്ണായകമാണ്.പരീക്ഷയുമാണ് ഒമിക്രോൺ കാരണം സ്കൂൾ അടക്കുമെന്നും പറയുന്നു.നല്ലതിനായി പ്രാർത്ഥിക്കാം.
Comments
Post a Comment