Teaching practice third week

 ഈ ആഴ്ച വേറിട്ട ഒരു അനുഭവം ആയിരുന്നു തന്നത്.ഈ ആഴ്ച സ്കൂളിൽ പരീക്ഷ ആയിരുന്നു.പരീക്ഷ നടത്താൻ ക്ലാസിൽ നിർത്തിയത് ഞങ്ങളെ ആയിരുന്നു.എല്ലാ ദിവസവും ഉച്ച വരെ പരീക്ഷ ഉണ്ടായിരുന്നു.ആദ്യത്തെ രണ്ട് ദിവസം ഒൻപതാം ക്ലാസ്സിനും അടുത്ത രണ്ട് ദിവസം എട്ടാം ക്ലാസിനും ആയിരുന്നു പരീക്ഷ.വ്യാഴാഴ്ച വരെ സ്കൂൾ ഉണ്ടായിരുന്നുള്ളൂ.ഒമിക്രോൺ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുവാൻ നിർദ്ദേശം ഉണ്ടായിരുന്നു.ഒന്നാമത്തെ ദിവസം പരീക്ഷ ഹാളിൽ ആയിരുന്നു ഡ്യൂട്ടി.ആദ്യമായി ലഭിച്ച അവസരം.ഒരു അധ്യാപകയായി പരീക്ഷ ഹാളിൽ.വളരെ നല്ല ഒരു അനുഭവം ആയിരുന്നു.ഉച്ച വരെ നിൽക്കുക പ്രയാസം തന്നെ ആണ്, എന്നിരുന്നാലും ഞാൻ അത് ആസ്വദിച്ചു.രണ്ടാമത്തെ ദിവസം ചോദ്യപേപ്പർ വിതരണം ചെയ്യുന്ന ജോലി ആയിരുന്നു.അതും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ്.കൃത്യ സമയത്ത് ചോദ്യപേപ്പർ എത്തിക്കുന്നതും,ഉത്തരപേപ്പർ വാങ്ങി തരം തിരിക്കുന്നതും എല്ലാം വളരെ നല്ല ഒരു അനുഭവം ആയിരുന്നു.അദ്യാപകരുമായി കൂടുതൽ ഇടപെടാൻ സാധിച്ചു.അടുത്ത രണ്ടു ദിവസവും പരീക്ഷ ഹാളിൽ തന്നെ ആയിരുന്നു ഡ്യൂട്ടി.അവസാനത്തെ ദിവസം നമ്മുടെ കരികുലത്തിൻ്റെ ഭാഗമായി രണ്ട് പരിപാടികൾ സംഘടിപ്പിച്ചു.ആർത്തവ ശ്വുചിത്വവും, തുണി സഞ്ചി നിർമ്മാണവും ആയിരുന്നു രണ്ട് പരിപാടികൾ.വിചാരിച്ചതിലും മികച്ചതായി നടത്തുവാൻ സാധിച്ചു.കുട്ടികളുടെ ഫീഡ്ബാക്കും വളരെ സന്തോഷം നൽകി.അതുപോലെ ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് ക്ലാസുകൾ എടുക്കാൻ അനുമതി നൽകിയിരുന്നു.ക്ലാസ് നിരീക്ഷണത്തിനായി വിജി ടീച്ചറും സ്മിത ടീച്ചറും വന്നിരുന്നു.സാധാരണ എടുക്കുന്ന അത്രയും മികച്ചതായി എടുക്കുവാൻ സാധിച്ചില്ല.ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.എന്നിരുന്നാലും ടീച്ചർ ക്ലാസിൻ്റെ ഗുണവും ദോഷവും എല്ലാം പറഞ്ഞു തന്നു.ഇനി അടുത്ത ആഴ്ച്ച മുതൽ ഓൺലൈൻ വഴി ക്ലാസ് എടുക്കണം.എങ്ങനെ എന്നൊരു ഭയം ഉണ്ട് , എന്നാലും നല്ലതിനായി പ്രാർത്ഥിക്കുന്നു.










Comments