Teaching practice last week

ടീച്ചിംഗ് പ്രാക്ടീസ്ൻറെ അവസാനത്തെ ആഴ്ച.വളരെ വികാരനിർഭരമായിരുന്നു ഈ ആഴ്ച .പതിനഞ്ചാം തീയതി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണം ആയിരുന്നു .അന്ന് പതാക ഉയർത്തലും എസ് പി സി പരേഡ് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി .രാവിലെ എട്ടരയോടെ കൂടി സ്വാതന്ത്ര്യ ദിനാചരണം തുടങ്ങി .കൃത്യം 9 മണിക്ക് പ്രധാന അധ്യാപിക പതാക ഉയർത്തി .പരവൂർ മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു മുഖ്യ അതിഥിയായി എത്തിയത് .എസ് പി സി പരേഡിന് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു .11 മണിയോടെ എല്ലാ പരിപാടികളും അവസാനിച്ചു .പതിനേഴാം തീയതി ചിങ്ങം 1 കർഷക ദിനം ആയിരുന്നു .സ്കൂളിൽ വളരെ മികച്ച രീതിയിൽ കർഷകദിനം ആചരിച്ചു .മികച്ച കർഷക രക്ഷ കർത്താവിനും കുട്ടി കർഷകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.ഒപ്പം ഞങ്ങൾ നടത്തിയ പോസ്റ്റർ രചനാ മത്സര ത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഈ ആഴ്ച ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.അതിൻറെ ഭാഗമായി remedial ക്ലാസും എടുത്തു. എന്ന്ഈ ആഴ്ച കൂടിയേ ഞങ്ങൾ ഉള്ളു എന്ന് വിഷമം കുട്ടികൾക്ക് ഉണ്ടായിരുന്നു.ഈ ആഴ്ച ഞാൻ ഇന്നവേറ്റീവ് ലെസൻ പ്ലാൻ എടുത്തു.മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു എനിക്കും കുട്ടികൾക്കും.വളരെ നന്നായി...