Teaching practice last week
ടീച്ചിംഗ് പ്രാക്ടീസ്ൻറെ അവസാനത്തെ ആഴ്ച.വളരെ വികാരനിർഭരമായിരുന്നു ഈ ആഴ്ച .പതിനഞ്ചാം തീയതി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണം ആയിരുന്നു .അന്ന് പതാക ഉയർത്തലും എസ് പി സി പരേഡ് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി .രാവിലെ എട്ടരയോടെ കൂടി സ്വാതന്ത്ര്യ ദിനാചരണം തുടങ്ങി .കൃത്യം 9 മണിക്ക് പ്രധാന അധ്യാപിക പതാക ഉയർത്തി .പരവൂർ മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു മുഖ്യ അതിഥിയായി എത്തിയത് .എസ് പി സി പരേഡിന് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു .11 മണിയോടെ എല്ലാ പരിപാടികളും അവസാനിച്ചു .പതിനേഴാം തീയതി ചിങ്ങം 1 കർഷക ദിനം ആയിരുന്നു .സ്കൂളിൽ വളരെ മികച്ച രീതിയിൽ കർഷകദിനം ആചരിച്ചു .മികച്ച കർഷക രക്ഷ കർത്താവിനും കുട്ടി കർഷകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.ഒപ്പം ഞങ്ങൾ നടത്തിയ പോസ്റ്റർ രചനാ മത്സര ത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഈ ആഴ്ച ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.അതിൻറെ ഭാഗമായി remedial ക്ലാസും എടുത്തു. എന്ന്ഈ ആഴ്ച കൂടിയേ ഞങ്ങൾ ഉള്ളു എന്ന് വിഷമം കുട്ടികൾക്ക് ഉണ്ടായിരുന്നു.ഈ ആഴ്ച ഞാൻ ഇന്നവേറ്റീവ് ലെസൻ പ്ലാൻ എടുത്തു.മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു എനിക്കും കുട്ടികൾക്കും.വളരെ നന്നായി ക്ലാസ്സ് കൈകാര്യം ചെയ്യാൻ കഴിഞ്ഞു.കുട്ടികൾ വളരെ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരുന്നു.നന്നായി ഗെയിം കളിച്ചു.അതിൽ നിന്നും അവർക്ക് കാര്യങ്ങൾ മനസ്സിലായി എന്നു വ്യക്തം.അവരുടെ ആകാംഷ പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല .കുട്ടികൾ അത്രയ്ക്ക് എക്സൈറ്റഡ് ആയിരുന്നു .നാളെയും ഇങ്ങനെ പഠിക്കാം എന്നാണ് എന്നോട് പറഞ്ഞത് .അവർ നന്നായി എൻജോയ് ചെയ്തു .അവരോടൊപ്പം ഞാനും നന്നായി എന്തു ചെയ്തു .ക്ലാസ്സ് കയ്യിൽ നിൽക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു .പക്ഷേ വളരെ നന്നായി ക്ലാസ്സ് മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞു .പത്തൊമ്പതാം തീയതി അവസാനത്തെ ദിവസം .എൻറെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു ദിനം .ഒട്ടും വയ്യാതെയാണ് ഞാൻ സ്കൂളിലെത്തിയത് .സ്കൂളിൽ എത്തിയ ശേഷം ഒരേ കിടപ്പായിരുന്നു .നൂന്ന് ഇരിക്കാൻ പോലും സാധിച്ചില്ല .പിന്നെ ആശുപത്രിയിൽ പോകേണ്ടിവന്നു.ആശുപത്രിയിൽ പോകാൻ പോയപ്പോൾ കുട്ടികൾ എന്നെ പിറകെ ഓടി ,ടീച്ചർ പോവുകയാണോ ടീച്ചർ പോവല്ലേ പോയിട്ട് വരണേ തുടങ്ങി നിരവധി ചോദ്യങ്ങൾ ആയിരുന്നു .ആ ചോദ്യങ്ങൾ കാരണം ഞാൻ ഡോക്ടറെ അനുവാദത്തോടെ തിരിച്ച് സ്കൂളിൽ വന്നു .ഉച്ചവരെ കിടപ്പായിരുന്നു .ഉച്ചയ്ക്ക് ശേഷം എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് മിഠായി നൽകി .കുട്ടികളുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിഞ്ഞില്ല .അവർ എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു .എടുത്തുപറയേണ്ടത് 8 Aലെ കുട്ടികളെയാണ് .എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കുട്ടികൾ.ടീച്ചറെ പോവല്ലേ പോവല്ലേ എന്ന് ഒരേസ്വരത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.എനിക്ക് വലിയൊരു പാവക്കുട്ടിയെ സമ്മാനമായും തന്നു .മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ നൽകി .കുട്ടികളുടെ സ്നേഹം വിലമതിക്കാനാവാത്തതാണ് .ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ അവർ എന്നെ വളരെയധികം സ്നേഹിച്ചു .8A യിലെ കുട്ടികളോട് ഫീഡ്ബാക്ക് എഴുതാൻ ആവശ്യപ്പെട്ടിട്ട് ഞാൻ താഴെ മറ്റു ക്ലാസുകളിലെ കുട്ടികളെ കാണാൻ പോയി .തിരികെയെത്തിയപോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത് .ചോര കൊണ്ട് എൻറെ പേര് എഴുതിയിരിക്കുന്നു .എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലായി ഞാൻ .അവരുടെ സ്നേഹം പ്രകടിപ്പിച്ചതാണ് .പക്ഷേ ആ മാർഗ്ഗം ,ഞാൻ ഒത്തിരി ഉപദേശിച്ചു ഇങ്ങനെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു .അവരുടെ മറുപടി എന്നെ വീണ്ടും കരയിപ്പിക്കുന്നത് ആയിരുന്നു .അവരെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല .ഞാൻ അൽപം സ്നേഹം അവർക്ക് കൊടുത്തപ്പോൾ അതിൻറെ പത്തിരട്ടി അല്ല നൂറിരട്ടി ആയി തിരികെ തന്നു .ഫീഡ്ബാക്ക് അവരെന്നെ ടീച്ചറമ്മ എന്നാണ് വിളിച്ചത് .ഒത്തിരി ഒത്തിരി സന്തോഷം തോന്നി .ഫീഡ്ബാക്ക് വായിച്ചപ്പോൾ സന്തോഷവും അഭിമാനവും കരച്ചിലും ഒക്കെ വന്നു .അവരെ വിട്ടു പിരിഞ്ഞ അതിൽ സങ്കടമുണ്ട് .തിരികെ വരാതിരിക്കാൻ കഴിയില്ലല്ലോ .എൻറെ കുഞ്ഞുങ്ങളെ ഒത്തിരി മിസ്സ് ചെയ്യും .ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിച്ച സ്കൂൾ .എല്ലാ കുഞ്ഞുങ്ങൾക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Comments
Post a Comment