Teaching practice sixth week

 ടീച്ചിംഗ് പ്രാക്ടീസ് ആറാമത്തെ ആഴ്ച.വളരെ നല്ല ഒരാഴ്ച ആയിരുന്നു ഇത്.കുട്ടികൾക്ക് എന്നോടുള്ള സ്നേഹം കൂടി വരുന്നതായി തോന്നി.ഫ്രീ പീഡകൾ കിട്ടുമ്പോൾ അവരായി തന്നെ ഓടിവന്നു വിളിക്കാൻ തുടങ്ങി.അത് വല്ലാത്ത സന്തോഷമാണ് തരുന്നത്.ലെസ്സൺ എല്ലാം വളരെ നന്നായി തന്നെ മുന്നോട്ടു പോയി.ഈ ആഴ്ചയിലെ പ്രധാന സംഭവം പറയുകയാണെങ്കിൽ, ഞാൻ 8 Aൽ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി.വളരെ മികച്ച രീതിയിൽ  ടെസ്റ്റ് നടത്താൻ സാധിച്ചു.പേപ്പർ നോക്കിയപ്പോൾ വളരെ സന്തോഷം തോന്നി .ഒത്തിരി മാർക്ക് ഒന്നും കുട്ടികൾക്ക്  ഇല്ല .പക്ഷേ അവരുടെ ക്ലാസ്സിൽ ഞാൻ ഒരു ദിവസം ചെന്നപ്പോൾ അവർക്ക് പരീക്ഷ പേപ്പർ   കൊടുക്കുകയായിരുന്നു .അന്ന് ഞാൻ അവരുടെ മാർക്കുകൾ കണ്ടു .വളരെ ദയനീയമായിരുന്നു .പൂജ്യം ഒന്ന് തുടങ്ങി ഒറ്റക്ക് ങ്ങൾ മാത്രമായിരുന്നു  മാർക്കിൽ ഉണ്ടായിരുന്നത് .ആ കുട്ടികളെ സംബന്ധിച്ചെടുത്തോളം എനിക്ക് കിട്ടിയ മാർക്ക് വളരെ വലുതാണ് .രണ്ടുപേർക്കും മുഴുവൻ മാർക്കും ഉണ്ട് .25ന് 20 കൂടുതലുള്ള അഞ്ച് പേരാണ് ഉള്ളത് .ഏറ്റവും കുറവ് മാർക്ക് 7 ആണ് .കൂടുതൽ പേർക്കും 10 നും 20 നും ഇടയിൽ മാർക്കുണ്ട് .വളരെ വളരെ വളരെ സന്തോഷം തോന്നി .കുട്ടികൾ ഇത്രയും നന്നായി മനസ്സിലാക്കിയതിൽ എനിക്ക് അഭിമാനവും ഉണ്ട് .അധ്യാപകരെല്ലാം എഴുതിത്തള്ളിയ ക്ലാസ് ആണ് 8A.ആ ക്ലാസ്സിൽ തന്നെ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തണമെന്ന എനിക്ക് വാശിയായിരുന്നു.നടത്തി ഒത്തിരി സന്തോഷം.പിന്നെ ഈ ആഴ്ച റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചിരുന്നു.ഒത്തിരി നല്ല നല്ല പോസ്റ്റുകൾ ലഭിച്ചു.വെള്ളിയാഴ്ച അതിൻറെ ഒരു പ്രദർശനം ഞങ്ങൾ സംഘടിപ്പിച്ചു.പ്രദർശനം വൻ വിജയമായിരുന്നു.അധ്യാപകരും പ്രധാന അധ്യാപിക യുമൊക്കെ ഞങ്ങളെ അഭിനന്ദിച്ചു.വളരെ സന്തോഷം തോന്നി.വ്യത്യസ്തമായ ഒരു അനുഭവം കൂടിയായിരുന്നു അത് .വളരെ നല്ലൊരു ആഴ്ചയായിരുന്നു .













Comments