Teaching practice third week
ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ച.വളരെ നല്ല ഒരാഴ്ച ആയിരുന്നു.കുട്ടികളെ കൂടുതൽ അറിയാൻ സാധിച്ചു .അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഞാൻ ചോദിച്ചു മനസ്സിലാക്കി .8Aയിലെ കുട്ടികൾക്ക് എന്നോട് വളരെ സ്നേഹമാണ്.പക്ഷേ മലയാളം മീഡിയത്തിലെ കുട്ടികൾ ആയതുകൊണ്ട് വികൃതിയുള്ള കുട്ടികൾ ആയതു കൊണ്ടോ ടീച്ചർമാർ എല്ലാം തന്നെ അവയെ തഴഞ്ഞിരിക്കുകയാണ് .അതുകൊണ്ടുതന്നെ ഒരു അദ്ധ്യാപിക ക്ലാസ്സിൽ വന്നാൽ അവരെ എങ്ങനെ വിഷ് ചെയ്യണമെന്ന് പോലും ആ കുട്ടികൾക്ക് അറിയില്ല .ഒരു ദിവസം എനിക്ക് ഇത് അനുഭവപ്പെട്ടു .സ്നേഹത്തോടെ ആ കുട്ടികൾക്ക് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു .അതിനുശേഷം ഈ ആഴ്ച മുഴുവനും ഞാൻ ശ്രദ്ധിച്ചു കുട്ടികൾ ഏത് ടീച്ചർ ക്ലാസിൽ വന്നാലും ടീച്ചറിനെ വിഷ് ചെയ്യുകയും തിരിച്ചുപോകുമ്പോൾ താങ്ക്യൂ പറയുകയും ചെയ്യുന്നുണ്ടായിരുന്നു .അവർക്ക് പരിഗണന കിട്ടാത്തതാണ് പ്രശ്നം .അവർക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കുന്നില്ല അവരെ ഒന്നിനും പരിഗണിക്കുന്നില്ല .മലയാളം മീഡിയം കുട്ടികളിൽ പൊതുവേ ഞാൻ കണ്ട ഒരു പ്രശ്നം ഇതായിരുന്നു .എന്നെക്കൊണ്ട് ആവുന്ന തരത്തിൽ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചു .അതുകൊണ്ടാവാം കുട്ടികൾക്ക് എന്നോട് വലിയ സ്നേഹമാണ് .ഈ ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് കാരണം സ്കൂളിൽ ക്ലാസ്സിൽ ആയിരുന്നു .എങ്കിലും ഞങ്ങൾക്ക് സ്കൂളിൽ പോകേണ്ടത് ഉണ്ടായിരുന്നു .അതുപോലെ വെള്ളിയാഴ്ച പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു .ഉച്ചയ്ക്ക് 2 മണി മുതൽ ആയിരുന്നു പിടിഎ മീറ്റിംഗ് .അതുപോലെ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ രചനാ മത്സരവും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു .വിജയികൾക്ക് സമ്മാനവും നൽകി .ഈയാഴ്ച മറ്റൊന്നും പ്രത്യേകിച്ച് ഇല്ലായിരുന്നു .വരും ആഴ്ചകളെ പ്രതീക്ഷയോടെ നോക്കി കാണുന്നു
. .
Comments
Post a Comment