Teaching practice second week

 ടീച്ചിംഗ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ച.കഴിഞ്ഞ ആഴ്ചയെക്കാൾ വളരെ മികച്ച ഒരാഴ്ച ആയിരുന്നു ഇത് .സ്കൂളും ആയും കുട്ടികളുമായും കൂടുതൽ അടുക്കാൻ സാധിച്ചു .കുട്ടികൾക്ക് പഠിപ്പിക്കുന്ന കാര്യം നന്നായി മനസ്സിലാകുന്നുണ്ട് എന്ന് എനിക്ക്  മനസ്സിലാക്കാൻ കഴിഞ്ഞു .അവരുടെ എന്നോടുള്ള സ്നേഹത്തിൽ നിന്നും ആണ് ഞാൻ അത് മനസ്സിലാക്കിയത് .കുട്ടികൾക്ക് ഞങ്ങളെ കാണുമ്പോൾ വളരെ സന്തോഷം ആണ് അവർക്ക് കിട്ടാത്ത എന്തൊക്കെയോ ഞങ്ങളിൽ നിന്ന് കിട്ടുന്നത് പോലെ അവർക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും .അതുകൊണ്ട് തന്നെ ക്ലാസ്സിൽ ഞങ്ങൾ ചെല്ലുംബോൾ വളരെ സന്തോഷം ആണ് കുട്ടികൾക്ക് .ഫ്രീ പീഡകൾ കിട്ടുമ്പോൾ അവരോടി ഞങ്ങളുടെ അടുത്ത് എത്തും .രാവിലെ ഗുഡ്മോണിങ് പറയുമ്പോൾ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല .കുട്ടികളുമായി നന്നായി ഇടപഴകാൻ കഴിഞ്ഞ ഒരാഴ്ച ആയിരുന്നു ഇത് .8A ലേ കുട്ടികളുമായി കൂടുതൽ അടുത്തു.അവർക്ക് എന്നോട് വലിയ കാര്യമാണ്.കാരണം മറ്റ് ടീച്ചർമാർ എല്ലാം തഴഞ്ഞ ക്ലാസ് ആണ്,  ആ കുട്ടികൾക്ക് എന്നിൽനിന്നും ഒരു പരിഗണന കിട്ടിയപ്പോൾ അവർക്ക് വല്ലാത്ത സന്തോഷമാണ്.ഈ ആഴ്ച ഒട്ടും പ്രതീക്ഷിക്കാതെ റാണി ടീച്ചർ ക്ലാസ് ഒബ്സർവേഷനായി വന്നു.പഠിപ്പിച്ചുകൊണ്ട് നിൽക്കവേ ടീച്ചർ ക്ലാസിലേക്ക് കയറി വന്നു.ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നീട് ക്ലാസ് നന്നായി എടുത്തു .ടീച്ചർ അധികം കുറ്റങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല .വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടിയുമാണ് ടീച്ചർ സംസാരിച്ചത് .എല്ലാ  ദിവസവും ചോറു വിളമ്പാൻ പോകാറുണ്ട്.അവിടത്തെ ആൻറിമാരും ആയി കൂടുതൽ സൗഹൃദത്തിലായി .വളരെ നല്ല കറികളും ആണ് കുട്ടികൾക്ക് നൽകുന്നത് .ഓരോ ദിവസവും വ്യത്യസ്ത കറികൾ ആണ് അവിടെ ഉണ്ടാക്കുക അതുകൊണ്ട് തന്നെ കുട്ടികൾക്ക് മടുത്ത് ഉണ്ടാവാറില്ല.എല്ലാം കൊണ്ടും വളരെ നല്ല ഒരുഎല്ലാം കൊണ്ടും വളരെ നല്ല ഒരാഴ്ച ആയിരുന്നു ഇത്.വരുന്ന ആഴ്ചകളും നന്നാവാൻ പ്രാർത്ഥിക്കുന്നു.







Comments