Teaching practice fourth week

 തികച്ചും സാധാരണ ഒരു ആഴ്ചയായിരുന്നു നാലാമത്തെ ആഴ്ച.ലെസൺ എല്ലാം കൃത്യമായി നീങ്ങുന്നു ഉണ്ടായിരുന്നു .കുട്ടികൾ ക്ലാസ്സ് നന്നായി ശ്രദ്ധിച്ച് ഇരിക്കുന്നുണ്ടായിരുന്നു .ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികളെയും പഠിക്കാൻ പിന്നോട്ടുള്ള കുട്ടികളെയും ഞാൻ കൂടുതലായി വിളിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നത് അവർ കൂടുതൽ ക്ലാസ് ശ്രദ്ധിച്ചിരിക്കുന്നതിനു കാരണമായി .ഇടയ്ക്കിടയ്ക്ക് കുട്ടികളുടെ പേരെടുത്ത് വിളിക്കുന്നത് അവരുടെ ശ്രദ്ധ വർദ്ധിപ്പിച്ചു .അതുപോലെ ഓരോ ക്ലാസിലെ കാര്യങ്ങളും അടുത്ത ക്ലാസ്സിൽ ഓർമ്മപ്പെടുത്തുന്നത് കുട്ടികൾക്ക് വളരെ ഇഷ്ടമാണ് .പല കുട്ടികളും വീട്ടിൽ പോയാൽ പുസ്തകം നോക്കാറില്ല .അപ്പോൾ ക്ലാസ്സിൽ ഒരിക്കൽ കൂടി ആശയങ്ങൾ പങ്കു വെക്കുമ്പോൾ അവർക്ക് കഴിഞ്ഞ ക്ലാസിലെ ആശയങ്ങളുമായി പുതിയ ആശയങ്ങളെ കോർത്തിണക്കാൻ കഴിഞ്ഞിരുന്നു.ഞങ്ങൾ പഠിപ്പിക്കുന്ന രീതിയോട് കുട്ടികൾക്ക് കൗതുകമാണ് .ഓരോ ചാർട്ടുകളും കാണുമ്പോൾ അവർക്ക് സന്തോഷം ആണ് .ഒൻപതാം ക്ലാസിലെ ചലന സമവാക്യം പഠിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .കാരണമെന്തെന്നാൽ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു അവർക്ക് എട്ടാം തരത്തിൽ .അതുകൊണ്ടുതന്നെ എട്ടാം ക്ലാസിലെ ചലനം എന്ന അദ്ധ്യായത്തെ കുറിച്ച് അവർക്ക് ഒരു ധാരണയുമില്ല .അതുകൊണ്ടുതന്നെ എട്ടാം തരത്തിലെ ആശയങ്ങൾ മുഴുവൻ ഞാൻ കുട്ടികളെ പഠിപ്പിച്ച ശേഷം ആണ് ,ഞാൻ ചലന സമവാക്യത്തിലേക്ക് കാലെടുത്തുവെച്ചത് .ഇപ്പോൾ കുട്ടികൾ നന്നായി മനസ്സിലാക്കി തുടങ്ങി .അത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ് .പിന്നീട് ഈ ആഴ്ച പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .കഴിയുന്ന ദിവസങ്ങളിലെല്ലാം ചോറ് വിളമ്പാൻ പോകാറുണ്ടായിരുന്നു .മറ്റെല്ലാം പഴയതുപോലെ.വരുന്ന ആഴ്ചകളും വളരെ മനോഹരം ആകാൻ പ്രാർത്ഥിക്കുന്നു . 




Comments