Last week of teaching practice
ടീച്ചിംഗ് പ്രാക്ടീസിൻ്റെ അവസാന ആഴ്ച.സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.പക്ഷേ അതിനെക്കാൾ കൂടുതൽ സന്തോഷവും അഭിമാനവും ഉണ്ട്.ഒരുപാട് നല്ല ഓർമ്മകൾ ലഭിച്ചു.അതുപോലെ തന്നെ ഒത്തിരി പുരോഗമനവും ഉണ്ടായി.ഈ ആഴ്ച കുട്ടികളുടെ ഫീഡ് ബാക്ക് വാങ്ങി.ഒത്തിരി ഒത്തിരി സന്തോഷം തോന്നി വായിച്ചപ്പോൾ.എനിക്ക് തന്ന പോഷൻസ് എല്ലാം ക്യത്യമായി തീർക്കാൻ സാധിച്ചു.ഞങ്ങളുടെ വിഷയത്തിന്റെ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകി.അതുപോലെ അവസാന ദിവസം സ്കൂൾ പ്രിൻസിപ്പൽ ടീച്ചേഴ്സ്ന് ഒരു പാർട്ടി നൽകിയിരുന്നു അതിൽ ഞങ്ങൾക്കും ക്ഷണമുണ്ടായിരുന്നു.ഭക്ഷണമൊക്കെ കഴിച്ചു.അധ്യാപകരുമൊത്ത് ഫോട്ടോസ് എടുത്തു.വളരെ സന്തോഷകരമായ യാത്രയയപ്പ് ആയിരുന്നു.വളരെ സന്തോഷം.
Comments
Post a Comment