Teaching practice fifth week

 ഓൺലൈൻ അധ്യാപനത്തിൻ്റെ അടുത്ത ഭാഗമായിരുന്നു ഈ ആഴ്ച.മനസിൽ എന്തൊക്കെയോ വ്യാകുലചിന്തകൾ ഓടി കളിച്ച ഒരു ആഴ്ച.ഇങ്ങനെ തന്നെ ഭാവിയിൽ തുടരേണ്ടി വരുമോ, സ്കൂളിൽ ഇനി പോകുവാൻ സാധിക്കുമോ അങ്ങനെ ഒത്തിരി ചിന്തകൾ.ക്ലാസിനെ കുറിച്ചു പറയുകയാണെങ്കിൽ വളരെ പരിതാപകരമാണ് അവസ്ഥ.വളരെ കുറച്ച് കുട്ടികളെ ക്ലാസിൽ കയറും.9A,B,C ഒരുമിച്ചായിരുന്നു ക്ലാസ്. 89 കുട്ടികൾ ഉള്ളതിൽ 28 കുട്ടികൾ മാത്രമാണ് ക്ലാസിൽ കയറിയത്.കഴിഞ്ഞ ആഴ്ച്ചയിലെക്കാൾ ക്ലാസ് മികച്ചതാക്കുവാൻ കഴിഞ്ഞു.ബ്ലാക്ക് ബോർഡ് ഒക്കെ സംഘടിപ്പിച്ചു.കുട്ടികൾ കുറച്ചുകുടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എൻ്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചു.അടുത്ത ദിവസം 8A,B ക്കായിരുന്നു ക്ലാസ്.അവിടെയും അവസ്ഥ ഇതുതന്നെ.കുറച്ചു കുട്ടികളെ ക്ലാസിൽ കയറു.എന്തുചെയ്യാനാണ് , സാഹചര്യം അത്രയും മോശമാണ്.വരുന്ന കുട്ടികൾക്ക് ശ്രദ്ധയോടെ ഇരിക്കാനുള്ള പല മാർഗ്ഗങ്ങളും ഞാൻ സ്വീകരിക്കുന്നുണ്ടായിരുന്നു.പക്ഷേ മനസിന് ഒരു തൃപ്തി ഇല്ല.ഈ ആഴ്ച രണ്ട് ക്ലാസെ ലഭിച്ചുള്ളു.എത്രയും വേഗം ഓഫ് ലൈൻ ക്ലാസാകുവാൻ പ്രാർത്ഥിക്കുന്നു.


Comments