Sixth week of teaching practice

 വളരെ സന്തോഷം തോന്നുന്നു ഇപ്പോൾ.ഈശ്വരൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടിരുന്നു.അടുത്ത ആഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങുകയാണ്.ഓൺലൈൻ ക്ലാസുകളുടെ അവസാന വാരം.ഏറെ സന്തോഷം ഉണ്ട്.ഈ ആഴ്ചത്തെ ക്ലാസുകൾ മറ്റ് രണ്ടു ആഴ്ചകളിലെക്കാൾ നന്നായി എടുക്കുവാൻ സാധിച്ചു.അതുപോലെ കൂടുതൽ ക്ലാസുകൾ കിട്ടി.വിജി ടീച്ചർ ക്ലാസ് നിരീക്ഷിക്കുന്നതിനായി ക്ലാസിൽ കയറി.അങ്ങനെ കുറെ സന്തോഷങ്ങൾ.

9ഉം 8ഉം രണ്ട് ക്ലാസുകൾ വീതം ലഭിച്ചു.തിങ്കളാഴ്ചത്തെ 9ൻ്റെ ക്ലാസിൽ ആണ് വിജി ടീച്ചർ കയറിയത്.നന്നായി ക്ലാസ് എടുക്കുവാൻ സാധിച്ചു.കുട്ടികൾ വളരെ നല്ല പ്രതികരണം ആയിരുന്നു.ടീച്ചറും വളരെ നല്ല അഭിപ്രായം പറഞ്ഞു.വളെര സന്തോഷം തോന്നി.പിന്നീട് അടുത്ത ദിവസങ്ങളിലെയും ക്ലാസുകൾ മികച്ചതാക്കാൻ കഴിഞ്ഞു.പരീക്ഷണങ്ങൾ നേരിട്ട് കാണിച്ചുകൊടുത്തും, വീഡിയോ ദൃശ്യങ്ങളും,സ്ലൈഡുകൾ പ്രദർശിപ്പിച്ചും ക്ലാസുകൾ വർണ്ണാഭമാക്കി.കുട്ടികളുടെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.പിന്നെ ഓഫ്‌ലൈൻ ആകാൻ പോകുന്നതിൻ്റെ സന്തോഷവും ഉണ്ട്.ഈ ആഴ്ച കൂടി ആകുബോൾ 11ഓൺലൈൻ ലെസൺ പ്ലാൻ തീർത്തും.ഇനി വീണ്ടും സ്ക്കൂളിലെക്ക്....എല്ലാം നന്നായി വരാൻ പ്രാർഥിക്കുന്നു.




Comments